ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Sunday, February 6, 2011

യൂത്ത് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കലാ രംഗത്ത് പ്രവാസി യുവതയുടെ പ്രാതിനിധ്യം അടയാളപ്പെടുത്തി യുത്ത് ഇന്ത്യ ഈ മാസം 10, 11, 18 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന'യൂത്ത് ഫെസ്റ്റ്' കലാ മത്സരങ്ങളുടെ ലോഗോ സംഗീത സംവിധായകനും ഗായകനുമായ അമ്പിളിക്കുട്ടന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ കോടിയേരി സ്വദേശിയായ രോഷിത് രൂപകല്‍പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ തെരഞ്ഞെടുത്തത്. ലളിതഗാനം, മൈമിംഗ്, ഒപ്പന, മോണോ ആക്റ്റ്, മാപ്പിളപ്പാട്ട് എന്നീ അഞ്ചിനങ്ങളില്‍ നടക്കുന്ന കലാ മല്‍സരങ്ങള്‍ അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ റിഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള അല്‍ ഇസ്‌ലാഹ് ഹാളില്‍ നടക്കും.20-40 പ്രായത്തിലുള്ള പ്രവാസി
യുവാക്കള്‍ക്ക്മല്‍സരങ്ങളില്‍ പങ്കെടുക്കാം    മല്‍സരങ്ങളുടെ രജിസ്ട്രേഷനുകള്‍ ഫെബ്രുവരി 8 വരെ സ്വീകരിക്കും.  യുവജനോല്‍സവ  പ്രതിഭകളും യുവസംഗീത പ്രതിഭകളുമായ സിദ് റത്തുല്‍ മുന്‍തഹ, നാദിര്‍ അബ്ദുല്‍ സലാം, അസ്‌ലം മജീദ് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയും വ്യത്യസ്ത കലാവിഷ്‌കാരങ്ങളുമായി ഫെബ്രുവരി 18 ന് യൂത്ത് ഫെസ്റ്റ് സ്റ്റേജ് ഷോ അരങ്ങേറും. കലാ മല്‍സരപരിപാടികളുടെ രജിസ്‌ട്രേഷനും കൂടൂതല്‍ വിവരങ്ങള്‍ക്കും39028184 എന്ന നമ്പറില്‍ ബന്ധപ്പെടാം.
                                                                                                                             

  തിരഞ്ഞെടുത്ത ലോഗോ


No comments:

Post a Comment