ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Monday, January 31, 2011

യൂത്ത് ഇന്ത്യ ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി

മനാമ: കുഞ്ഞനും തുമ്പിയും നട്ടപ്പിരാന്തും കാവ്യകൈരളിയും ഉമ്മു അമ്മാറുമൊക്കെയായി വിവിധ പേരുകളില്‍ എഴുതുന്ന ബഹ്‌റൈനിലെ ബ്ലോഗര്‍മാരെ ഒരുരു വേദിയിലണിനിരത്തി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. പ്രവാസ ഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കയ്യൊപ്പ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ധിച്ച് നടന്ന ബ്ലോഗര്‍മാരുടെ സംഗമം നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യയുടെ ബ്ലോഗിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ആത്മപ്രകാശനത്തിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ബ്ലോഗുകള്‍ സാധ്യമാക്കുന്നതെന്ന് ബെന്യാമിന്‍ പറഞ്ഞു. ബ്ലോഗെഴുത്തിനെ ഗൗരവത്തില്‍ സമീപിക്കാന്‍ ബ്ലോഗര്‍മാര്‍ക്ക് കഴിയണം. എഴുത്ത് മാത്രമല്ല അതിനുള്ള പ്രതികരണങ്ങളും ബ്ലോഗില്‍ സ്വതന്ത്രവും തീക്ഷ്ണവുമാണ്. യുദ്ധ കാലത്ത് ബ്ലോഗുകള്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് യുദ്ധഭൂമിയിലെ യഥാര്‍ത്ഥ സംഭവഗതികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ് കൊണ്ട് ഇറാഖിലെ ബ്ലോഗര്‍മാര്‍തെളിയിച്ചു. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള നൂതന മാധ്യമായും പുതിയ രാഷ് ട്രീയ ഇടപെടലുകളുടെ ധീരമായ വേദിയായും ബ്ലോഗിനെ ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് രാജു ഇരിങ്ങല്‍ ക്ലാസെടുത്തു. അനില്‍ വേങ്കോട്, സജുകുമാര്‍, പ്രവീണ്‍ കുമാര്‍, മോഹന്‍ പുത്തന്‍ചിറ,ടി.എസ്.നദീര്‍, നജീര്‍,ഷംസ് ബാലുശ്ശേരി, പ്രകാശ് പ്രേരണ, റഷീദ സുബൈര്‍ എന്നിവര്‍ തങ്ങളുടെ ബ്ലോഗുകള്‍ പരിചയപ്പെടുത്തി സംസാരിച്ചു.തുടര്‍ന്ന് സൈബര്‍ എത്തിക്‌സ് എന്ന വിഷയത്തില്‍ ബ്ലോഗര്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ചര്‍ച്ച നടന്നു.
വി.എ. ബാലക്യഷ്ണന്‍, സി.കെ. ബാബുരാജ്, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, അനില്‍ വേങ്കോട്, അഡ്വ.ജലീല്‍, പ്രകാശ് പ്രേരണ, മൊയ്തീന്‍ പാലക്കല്‍, രാജു ഇരിങ്ങല്‍, സി.കെ.ഷാജഹാന്‍ , ഫിറോസ് തിരുവത്ര, പ്രവീണ്‍ കുമാര്‍, ഫാറൂഖ്, സജുകുമാര്‍ ഇ.കെ.സലീം, മുറാദ്, ഹസീബ്, എന്നിവര്‍ പങ്കെടുത്തു. ജമാല്‍ മാട്ടൂല്‍ മോഡറേറ്ററായിരുന്നു. നൈതികതയും സദാചാരവും ജീവിതത്തിന്റെ ഭാഗമായി വ്യക്തികള്‍ അനുഷ്ഠിക്കുകയും പരിശീലിക്കുയും ചെയ്യുമ്പോള്‍ സൈബര്‍ സ്‌പേസിലും അതിന്റെ സ്വാധീനം പ്രകടമാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മൂല്യങ്ങളെ മുറുകെപ്പിടിക്കുവാനും സാങ്കേതികവിദ്യകളെ കളങ്കരഹിതമായി ഉപയോഗപ്പെടുത്തി നന്മ വളര്‍ത്താനും കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ജാഗരൂകരാകണമെന്ന് ചര്‍ച്ച ക്രോഡീകരിച്ച് സംസാരിച്ച മോഡറേറ്റര്‍ ജമാല്‍ മാട്ടൂല്‍ പറഞ്ഞു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് എം.എം.സുബൈര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിറാജ് പള്ളിക്കര പരിപാടി നിയന്ത്രിച്ചു. മനാമ യൂണിറ്റ് സെക്രട്ടറി ഷിബ്‌ലി നന്ദി പറഞ്ഞു.

2 comments:

  1. യൂത്ത് ഇന്ത്യക്ക് എല്ലാ വിധ ആശംസകളും നേരുന്നു..സാധ്യമാവുന്നത്ര യുവാക്കളെ ബ്ളോഗ് തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുക.നാട്ടിലുള്ളവരേക്കാള്‍ ഈ മാധ്യമത്തെ ഫലപ്രദമായി,നിങ്ങള്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാവും.
    ഏപ്രില്‍ 17ന് തുഞ്ചന്‍പറമ്പില്‍ ബ്ളോഗ് മീറ്റ് സംഘടിപ്പിക്കുന്നു. ആ നാളുകളില്‍ ലീവിലെത്തുന്ന പ്രവാസികള്‍ക്ക് പങ്കെടുക്കാം.

    ആശംസകളോടെ,ഹാറൂണ്‍ക്ക.

    ReplyDelete
  2. ബഹ്‌റൈന്‍ യൂത്ത് ഇന്ത്യ സാങ്കേതിക വിദ്യയെ ഇസ്ലാമിക പ്രബോധനതിന്നുപയോഗിക്കുവാന്‍ തീരുമാനിച്ചാ ?
    നല്ലത്.....

    ReplyDelete