ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Friday, January 28, 2011

രണ്ടു വാക്ക് ...പ്രവാസ യുവതയുടെ ശക്തിയും ഊര്‍ജ്ജവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സാമൂഹ്യ മാറ്റത്തിനായി ഇറങ്ങി തിരിച്ച ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മ.. സാമൂഹിക പ്രശ്നങ്ങളില്‍ യുവത്വത്തിന്റെ കരുത്തില്‍ നന്മയുടെ ഊര്‍ജ്ജ വാഹകരായി..
 അനീതിക്കും അക്രമത്തിനും എതിരെ...   യുവാക്കളുടെ കരുത്തുറ്റ ശബ്ദം. സാമൂഹിക അര്‍ബുദങ്ങള്‍ക്കെതിരെ ,പാവപ്പെട്ടവന്റെ കണ്ണീരു ഒപ്പിയെടുക്കാനായി , അശരണര്‍ക്ക്താങ്ങും   തണലുമായി സേവനവും സാന്ത്വനവുമേകി അവരോടൊപ്പം ഞങ്ങളുമുണ്ട് . അനുദിനം മലീമസമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തില്‍  മൂല്യവത്തായ ഒരു കലാ സംസ്ക്കാരത്തെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു  . അവര്‍ഗ്ഗീയതയും സൗഹാര്‍ദ്ദ പൂര്‍ണ്ണവും നന്മയുടെ വാഹകരുമായ ഒരു നല്ലസമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി പ്രവാസികള്‍ക്കായി പ്രവാസികളില്‍
 നിന്നും ഉയര്‍ന്നുവരുന്ന യുവതയുടെ ശബ്ദം. ആദര്‍ശ നിഷ്ഠയും വിപ്ലവ ബോധവുമുള്ള ഒരു നല്ല യുവതയെ അതു വഴി ഒരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കാന്‍  വേണ്ടി പ്രയത്നിക്കാം...
നിങ്ങള്‍ക്കും ഒപ്പം കൂടാം... ഇരുളടഞ്ഞ വഴിത്താരകളെ  ദൈവിക ദര്‍ശനത്തിന്റെ വെള്ളിവെളിച്ചം പരത്തി നമുക്ക് പ്രഭാപൂരിതമാക്കാം .പ്രവാസത്തിന്റെ പെടാപ്പാടുകള്‍ക്കിടയിലെവിടെയോ കൈമോശം  വന്ന  വിപ്ലവ വീര്യത്തെ  നമുക്ക് തിരിച്ചു പിടിക്കാം. മനുഷ്യനും മണ്ണിനും വേണ്ടി ഒന്നിച്ചിരുന്നു സംസാരിക്കാം . അഗതികള്‍ക്ക് ,അശരണര്‍ക്ക്, ആലംബഹീനര്‍ക്ക് അത്താണിയായി മാറാം . കാലം നമ്മളില്‍ ഏല്‍പ്പിച്ച ചരിത്ര നിയോഗത്തെ  ശിരസ്സാവഹിച്ചു  ഒരുമയോടെ നമുക്ക് പട നയിക്കാം .  അക്രമത്തിനെതിരെ ... അനീതിക്കെതിരെ ...അധാര്‍മ്മികതക്കെതിരെ ..... 
ഇന്നലെകളുടെ മാലിന്യം കഴുകിത്തുടച്ചു  ഇന്നിലൂടെ പ്രശാന്ത സുന്ദരമായ  നാളേയ്ക്കുവേണ്ടി നമുക്ക്   ഒരുമിച്ചു കരുത്തോടെ  മുന്നേറാം ....
    

No comments:

Post a Comment