ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Wednesday, July 27, 2011

വേട്ടയാടപ്പെടുന്ന സ്ത്രീത്വം -ചര്‍ച്ച സദസ്സ്






വേട്ടയാടപ്പെടുന്ന സ്ത്രീത്വം എന്ന തലക്കെട്ടില്‍ യൂത്ത്‌ ഇന്ത്യ സംഘടിപ്പിച്ച പ്രതികരണ സദസിലെ പൊതു ചര്‍ച്ച കവയിത്രി സുല്‍ഫി ഉത്ഘാടനം ചെയ്യുന്നു ...





  




ആര്ത്തിക്ക് വലയെറിയുന്ന വിപണി സൂത്രങ്ങള്‍ .



ആര്ത്തിക്ക് വലയെറിയുന്ന വിപണി സൂത്രങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ യൂത്ത്‌ ഇന്ത്യ നടത്തിയ ചര്‍ച്ച സദസ്സില്‍ നിന്ന്....

Thursday, February 24, 2011

ഈരടികളിലൂടെ ..

യൂത്ത് ഇന്ത്യ യൂത്ത് ഫെസ്റ്റി നോടനുബന്ധിച്ച് നടത്തിയ മാപ്പിള പാട്ട് മത്സരത്തിലെ വിജയികള്‍

                                             ഒന്നാം സ്ഥാനം നേടിയ സിദ്ധീഖ് ഓര്‍ക്കാട്ടേരി ..



രണ്ടാം സ്ഥാനം നേടിയ സിറാജ് ഇ .കെ


                                                മൂന്നാം സ്ഥാനം നേടിയ ബഷീര്‍

പ്രഗത്ഭരോടൊപ്പം

ഉമ പ്രേമനെ യൂത്ത് ഇന്ത്യ സാരഥികള്‍ സന്ദര്‍ശിച്ചപ്പോള്‍ ...

Sunday, February 6, 2011

യൂത്ത് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കലാ രംഗത്ത് പ്രവാസി യുവതയുടെ പ്രാതിനിധ്യം അടയാളപ്പെടുത്തി യുത്ത് ഇന്ത്യ ഈ മാസം 10, 11, 18 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന'യൂത്ത് ഫെസ്റ്റ്' കലാ മത്സരങ്ങളുടെ ലോഗോ സംഗീത സംവിധായകനും ഗായകനുമായ അമ്പിളിക്കുട്ടന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ കോടിയേരി സ്വദേശിയായ രോഷിത് രൂപകല്‍പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ തെരഞ്ഞെടുത്തത്. ലളിതഗാനം, മൈമിംഗ്, ഒപ്പന, മോണോ ആക്റ്റ്, മാപ്പിളപ്പാട്ട് എന്നീ അഞ്ചിനങ്ങളില്‍ നടക്കുന്ന കലാ മല്‍സരങ്ങള്‍ അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ റിഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള അല്‍ ഇസ്‌ലാഹ് ഹാളില്‍ നടക്കും.20-40 പ്രായത്തിലുള്ള പ്രവാസി
യുവാക്കള്‍ക്ക്മല്‍സരങ്ങളില്‍ പങ്കെടുക്കാം    മല്‍സരങ്ങളുടെ രജിസ്ട്രേഷനുകള്‍ ഫെബ്രുവരി 8 വരെ സ്വീകരിക്കും.  യുവജനോല്‍സവ  പ്രതിഭകളും യുവസംഗീത പ്രതിഭകളുമായ സിദ് റത്തുല്‍ മുന്‍തഹ, നാദിര്‍ അബ്ദുല്‍ സലാം, അസ്‌ലം മജീദ് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയും വ്യത്യസ്ത കലാവിഷ്‌കാരങ്ങളുമായി ഫെബ്രുവരി 18 ന് യൂത്ത് ഫെസ്റ്റ് സ്റ്റേജ് ഷോ അരങ്ങേറും. കലാ മല്‍സരപരിപാടികളുടെ രജിസ്‌ട്രേഷനും കൂടൂതല്‍ വിവരങ്ങള്‍ക്കും39028184 എന്ന നമ്പറില്‍ ബന്ധപ്പെടാം.
                                                                                                                             

  തിരഞ്ഞെടുത്ത ലോഗോ














Monday, January 31, 2011

യൂത്ത് ഇന്ത്യ ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി

മനാമ: കുഞ്ഞനും തുമ്പിയും നട്ടപ്പിരാന്തും കാവ്യകൈരളിയും ഉമ്മു അമ്മാറുമൊക്കെയായി വിവിധ പേരുകളില്‍ എഴുതുന്ന ബഹ്‌റൈനിലെ ബ്ലോഗര്‍മാരെ ഒരുരു വേദിയിലണിനിരത്തി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. പ്രവാസ ഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കയ്യൊപ്പ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ധിച്ച് നടന്ന ബ്ലോഗര്‍മാരുടെ സംഗമം നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യയുടെ ബ്ലോഗിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ആത്മപ്രകാശനത്തിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ബ്ലോഗുകള്‍ സാധ്യമാക്കുന്നതെന്ന് ബെന്യാമിന്‍ പറഞ്ഞു. ബ്ലോഗെഴുത്തിനെ ഗൗരവത്തില്‍ സമീപിക്കാന്‍ ബ്ലോഗര്‍മാര്‍ക്ക് കഴിയണം. എഴുത്ത് മാത്രമല്ല അതിനുള്ള പ്രതികരണങ്ങളും ബ്ലോഗില്‍ സ്വതന്ത്രവും തീക്ഷ്ണവുമാണ്. യുദ്ധ കാലത്ത് ബ്ലോഗുകള്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് യുദ്ധഭൂമിയിലെ യഥാര്‍ത്ഥ സംഭവഗതികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ് കൊണ്ട് ഇറാഖിലെ ബ്ലോഗര്‍മാര്‍തെളിയിച്ചു. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള നൂതന മാധ്യമായും പുതിയ രാഷ് ട്രീയ ഇടപെടലുകളുടെ ധീരമായ വേദിയായും ബ്ലോഗിനെ ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് രാജു ഇരിങ്ങല്‍ ക്ലാസെടുത്തു. അനില്‍ വേങ്കോട്, സജുകുമാര്‍, പ്രവീണ്‍ കുമാര്‍, മോഹന്‍ പുത്തന്‍ചിറ,ടി.എസ്.നദീര്‍, നജീര്‍,ഷംസ് ബാലുശ്ശേരി, പ്രകാശ് പ്രേരണ, റഷീദ സുബൈര്‍ എന്നിവര്‍ തങ്ങളുടെ ബ്ലോഗുകള്‍ പരിചയപ്പെടുത്തി സംസാരിച്ചു.തുടര്‍ന്ന് സൈബര്‍ എത്തിക്‌സ് എന്ന വിഷയത്തില്‍ ബ്ലോഗര്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ചര്‍ച്ച നടന്നു.
വി.എ. ബാലക്യഷ്ണന്‍, സി.കെ. ബാബുരാജ്, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, അനില്‍ വേങ്കോട്, അഡ്വ.ജലീല്‍, പ്രകാശ് പ്രേരണ, മൊയ്തീന്‍ പാലക്കല്‍, രാജു ഇരിങ്ങല്‍, സി.കെ.ഷാജഹാന്‍ , ഫിറോസ് തിരുവത്ര, പ്രവീണ്‍ കുമാര്‍, ഫാറൂഖ്, സജുകുമാര്‍ ഇ.കെ.സലീം, മുറാദ്, ഹസീബ്, എന്നിവര്‍ പങ്കെടുത്തു. ജമാല്‍ മാട്ടൂല്‍ മോഡറേറ്ററായിരുന്നു. നൈതികതയും സദാചാരവും ജീവിതത്തിന്റെ ഭാഗമായി വ്യക്തികള്‍ അനുഷ്ഠിക്കുകയും പരിശീലിക്കുയും ചെയ്യുമ്പോള്‍ സൈബര്‍ സ്‌പേസിലും അതിന്റെ സ്വാധീനം പ്രകടമാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മൂല്യങ്ങളെ മുറുകെപ്പിടിക്കുവാനും സാങ്കേതികവിദ്യകളെ കളങ്കരഹിതമായി ഉപയോഗപ്പെടുത്തി നന്മ വളര്‍ത്താനും കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ജാഗരൂകരാകണമെന്ന് ചര്‍ച്ച ക്രോഡീകരിച്ച് സംസാരിച്ച മോഡറേറ്റര്‍ ജമാല്‍ മാട്ടൂല്‍ പറഞ്ഞു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് എം.എം.സുബൈര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിറാജ് പള്ളിക്കര പരിപാടി നിയന്ത്രിച്ചു. മനാമ യൂണിറ്റ് സെക്രട്ടറി ഷിബ്‌ലി നന്ദി പറഞ്ഞു.

Sunday, January 30, 2011

യുവത ചരിത്ര ദൗത്യമേറ്റെടുക്കണം: മുജീബ് റഹ് മാന്‍


മനാമ: ചരിത്രത്തിന്റെകൈവഴികളില്‍ മാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ച
യുവത സമകാലിക ലോകത്ത് തങ്ങളുടെ ചരിത്ര ദൗത്യമേറ്റെടുക്കാന്‍ തയ്യാറാകണമെന്ന്
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ പറഞ്ഞു. 'പ്രവാസ ഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കയ്യൊപ്പ്' എന്ന പ്രമേയത്തില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രചരണ കാമ്പയിന്റെ ഭാഗമായി നടന്ന യൂത്ത് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
യുവതയെ അരാഷ്ട്രീയ വല്‍ക്കരിക്കുകയും ചിന്താപരമായി ഷണ്ഠീകരിക്കുകയും ചെയ്യുന്നശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കൊടിയ ദാരിദ്ര്യത്തിലും പ്രയാസങ്ങളിലും കഴിയുന്ന ജനകോടികള്‍ക്ക് വിമോചനത്തിന്‍ പ്രതീക്ഷകള്‍ നല്‍കുന്ന പുതിയ നൈതിക രാഷ്ട്രീയം സ്വപ്നം കാണുകയും അത് പുലരാന്‍ വേണ്ടി യുവശക്തി ഉപയോഗിച്ച് കഠിനാധ്വാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരണത്തിന്റെ ചൂണ്ടുവിരലുകള്‍ തകര്‍ക്കുന്ന സാമ്രാജ്യത്വ തന്ത്രമാണ് മതത്തെ ആരാധനകളില്‍ മാത്രം തളച്ചിട്ട് അതിനെ ചലനരഹിതമാക്കുന്നത്. യുവതയെ നിസ്സംഗമാക്കാനും നിര്‍വീര്യമാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണം. 
സാങ്കേതിക വിദ്യയുടെ ദുരുപയോഗം സ്യഷ് ടിക്കുന്ന ദുരന്തഫലങ്ങളെക്കുറിച്ച് ബോധവാന്മാരാകണം.  സമരം, സേവനം, പഠനം എന്നീ മേഖലകളില്‍ കേരളത്തില്‍ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവില്‍ തന്നെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ ഒരു യുവജന പ്രസ്ഥാനമെന്നെ നിലയില്‍ സോളിഡാരിറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
മുഹറഖ് അല്‍ ഇസ്വ്‌ലാഹ് ഹാളില്‍ നടന്ന പരിപാടിയില്‍  ജംഇയ്യത്തുല്‍ ഇസ്വ് ലാഹ് യുവജന വിഭാഗം പ്രസിഡന്‍ ജാസിം ബുഹയാല്‍, കെ.ഐ.ജി. പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.നസീം സബാഹ് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിറാജ് പള്ളിക്കര അധ്യക്ഷനായിരുന്നു. 
യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി മൂസ.കെ.ഹസന്‍ സ്വാഗതവും മുഹറഖ് യൂണിറ്റ് പ്രസിഡന്‍ റ് വി.കെ. നൗഫല്‍ നന്ദിയും പറഞ്ഞു. ഖലീല്‍ പരിപാടി നിയന്ത്രിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഹബീബ് റഹ് മാന്‍ കിഴിശ്ശേരി, കാമ്പയിന്‍ ജനറല്‍ കണ്‍ വീനര്‍ എം.എം. സുബൈര്‍,പ്രോഗ്രാം കണ്‍വീനര്‍ ഇ.കെ.സലീം എന്നിവര്‍ സന്നിഹിതരായിരുന്നു.

ജനവിധി അട്ടിമറിക്കാന്‍ കേരളത്തിലും ശ്രമം: പി മുജീബ് റഹ്മാന്‍


മനാമ:ആഗോളീകരണം പോലുള്ള വിഷയങ്ങള്‍ക്കുപകരം വിവാദങ്ങള്‍ ചര്‍ച്ചാവിഷയമാക്കി തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ കേരളത്തിലും ശ്രമം നടക്കുന്നതായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാന്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ വികസന സമിതി ഉയര്‍ത്തിയ പ്രശ്‌നാധിഷ്ഠിത നിലപാടിനെ തുരങ്കംവക്കാന്‍ മുസ്‌ലിംലീഗ് മതത്തെയും സമുദായത്തെയും അനാരോഗ്യകരമാം വിധം ഉപയോഗിച്ചു. മതസംഘടനകളെ ഉപയോഗിച്ച് ലീഗ് നടത്തിയ ഈ നീക്കം മറികടക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല. ജനവിധി അട്ടിമറിക്കാന്‍ വ്യാപകമായി മദ്യവും ഉപയോഗിക്കപ്പെട്ടു. ഓണത്തിനുണ്ടായ വിറ്റുവരവാണ് തെരഞ്ഞെടുപ്പില്‍ ബീവറേജസ് കോര്‍പറഷേനിലുണ്ടായത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ദുരന്തമാണിതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
2005- 07 കാലത്ത് 'ഭീകരവേട്ട' ശക്തിപ്പെടുത്തിയ സമയത്ത് ഒരു വിഭാഗത്തെ പ്രതിസ്ഥാനത്തുനിര്‍ത്തി മാധ്യമങ്ങളടക്കം ഇത് ആഘോഷിക്കുകയായിരുന്നു. ബഹുസ്വരത തകര്‍ത്ത് ഇന്ത്യയെ അസ്ഥിരപ്പെടുത്തി പാക്കിസ്ഥാനിലേതുപോലെ ഇന്ത്യയിലും ഇടപെടാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയാണ് ഇതെന്ന് തങ്ങള്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഒറ്റക്കെട്ടായി നിന്ന് സാമ്രാജ്യത്വനീക്കം പുറത്തുകൊണ്ടുവരുന്നതിനുപകരം ജമാഅത്തെ ഇസ്‌ലാമിയെ നേരിടാനാണ് ലീഗിനകത്തെ ചില ധാരകള്‍ ശ്രമിച്ചത്. സാമ്രാജ്യത്വ ഗൂഢാലോചന ഇന്ന് വെളിപ്പെട്ടെങ്കിലും സത്യം അനാവരണം ചെയ്യാന്‍ മാധ്യമങ്ങള്‍ മടി കാണിക്കുന്നു. പ്രവീണ്‍ സ്വാമിയെപ്പോലെ 'സ്‌റ്റോറി'കള്‍ മെനയാനാണ് ശ്രമം. സമൂഹത്തില്‍ ഒരു വിഭാഗത്തിനെതിരെ അവിശ്വാസം വളര്‍ത്തുന്നതിന്റെ പ്രത്യാഘാതം മുന്‍കൂട്ടി കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല.
കേരളത്തില്‍ സമീപകാലത്തുണ്ടായ ജനകീയ സമരങ്ങള്‍ക്ക് വിജയകരമായ പരിണതിയാണുണ്ടായതെന്ന് പറയാനാകില്ല. പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരെ ന്യായമായി പുനരധിവസിപ്പിച്ചിട്ടില്ല. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 20ലേറെ കുടുംബങ്ങള്‍ മൂന്നുവര്‍ഷമായി ദുരിതത്തിലാണ്.ഏഴിമല നാവിക അക്കാദമി, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെയും സ്ഥിതി ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാണ്. എന്നാല്‍ അവര്‍ക്ക് തൃപ്തികരമായ പുനരധിവാസം ഉറപ്പുനല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. പദ്ധതികളുടെ ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്താറില്ല.
ജനകീയ സമരങ്ങളിലെ ഫണ്ടിംഗിനെക്കുറിച്ചും മറ്റും സോളിഡാരിറ്റിക്ക് വ്യക്തമായ തിരിച്ചറിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി വിദേശ ഫണ്ട് സ്വീകരിക്കാറില്ല.
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഇടമാണോ സോളിഡാരിറ്റി നേടിയെടുക്കുന്നതെന്നചോദ്യത്തിന്, സാമ്രാജ്യത്വ- മുതലാളിത്ത വിരുദ്ധത, വര്‍ഗീയത ഫാഷിസത്തിനെതിരായ നിലപാട് തുടങ്ങിയ കാര്യങ്ങളിലെ സമാനതകളാകാം ഈയൊരു താരതമ്യത്തിനിടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'പ്രവാസഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന പ്രമേയത്തില്‍ ഈ മാസം 20 മുതല്‍ ഫെബ്രുവരി 20 വരെ യൂത്ത് ഇന്ത്യ നടത്തുന്ന കാമ്പയിനില്‍ വിജ്ഞാനം, കല, സേവനം എന്നീ മേഖലകളില്‍ നിരവധി പരിപാടികള്‍ നടത്തുമെന്ന് പ്രസിഡന്റ് സിറാജ് പള്ളിക്കര പറഞ്ഞു. രക്തനിര്‍ണയ- മെഡിക്കല്‍ ക്യാമ്പുകള്‍, ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യബോധവത്കരണ പരിപാടി, യൂത്ത് ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും. യൂത്ത് ഫെസ്റ്റില്‍ ഫെബ്രുവരി ആദ്യവാരം കഥ, കവിത, പ്രബന്ധ രചനാമല്‍സരങ്ങള്‍ നടക്കും. തുടര്‍ന്ന് കാവ്യാലാപനം, മാപ്പിളപ്പാട്ട്, മൈം, മോണോ ആക്റ്റ്, ലളിതഗാന മല്‍സരങ്ങള്‍. ഫെബ്രുവരി 18ന് നാദിര്‍ അബ്ദുസ്സലാം, സിദ്‌റതുല്‍ മുന്‍തഹ, അസ്‌ലം മജീദ് എന്നിവരുടെ സംഗീതപരിപാടി.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ഇന്ത്യ സെക്രട്ടറി മൂസ കെ ഹസന്‍, കെ.ഐ.ജി പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി ഹബീബുറഹ്മാന്‍ കിഴിശ്ശേരി, ജനറല്‍ കണ്‍വീനര്‍ എം.എം സുബൈര്‍, പ്രോഗ്രാം കണ്‍വീനര്‍ ഇ.കെ സലിം എന്നിവരും പങ്കെടുത്തു.

രചനാമത്സരം

'യൂത്ത് ഇന്ത്യ' അടുത്ത മാസം സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടക്കുന്ന രചന മത്സരങ്ങളുടെ  രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 'പ്രവാസ ഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന കാമ്പയിന്‍ പ്രമേയം വിഷയമാക്കിയാണ് രചനാ മല്‍സരം. ഉപന്യാസം, കഥ, കവിത, കാര്‍ട്ടൂണ്‍, പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നീ അഞ്ചിനങ്ങളിലാണ് മല്‍സരം.
ഫെബ്രുവരി മൂന്നിനും നാലിനും നടക്കുന്ന മല്‍സരങ്ങളില്‍ 15- 40 വയസിനിടയിലുള്ള പ്രവാസികള്‍ക്ക് പങ്കെടുക്കാം. രചനാ മല്‍സരങ്ങളില്‍ പങ്കെടുക്കുവര്‍ ഫെബ്രുവരി ഒന്നിനുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. പവര്‍ പോയിന്റ് പ്രസന്റേഷന്‍ മല്‍സരത്തില്‍ പങ്കെടുക്കുവര്‍ ഫെബ്രുവരി 10നുമുമ്പ് yi.prmedia@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയക്കണം.
മല്‍സരങ്ങളുടെ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 39028184 എന്ന നമ്പറില്‍ ബന്ധപ്പെടാം

എന്‍ഡോസള്‍ഫാന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.


എന്‍ഡോസള്‍ഫാന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മനാമ: 'യൂത്ത് ഇന്ത്യ'യുടെ എന്‍ഡോസള്‍ഫാന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു . ഇതോടനുബന്ധിച്ച് മനാമ ദാറുല്‍ ഈമാന്‍ ഹാളില്‍  പുസ്തക ചര്‍ച്ചയും ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായി .
അംബികാസുതന്‍ മാങ്ങാട് രചിച്ച 'എന്‍മകജെ' എന്ന നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച . കേരളീയ സമാജം ട്രഷറര്‍ കെ.എസ്. സജുകുമാര്‍, അനില്‍ കുമാര്‍ (പ്രേരണ), അനില്‍ വേങ്കോട് (ഭൂമിക), ബാലചന്ദ്രന്‍ കൊന്നക്കാട് (കാസര്‍കോട് ജില്ലാ പ്രവാസി അസോസിയേഷന്‍), സഈദ് റമദാന്‍ നദ്‌വി (കെ.ഐ.ജി), നിബു നൈനാന്‍, രാജു ഇരിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അനുഭവം പകര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പുറത്തിറക്കിയ 'സ്‌പര്‍ശം', 'വിഷമഴയുടെ ഇരകള്‍ക്കുവേണ്ടി' എന്നീ ഡോക്യുമെന്‍ ററികള്‍ പ്രദര്‍ശിപ്പിച്ചൂ .
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണമുദ്ദേശിച്ചാണ് വാരാചരണം.
ചര്‍ച്ചാ സദസ്സുകള്‍, സ്‌ക്വാഡ് വര്‍ക്ക്, ലഘുലേഖ വിതരണം എന്നിവയും നടത്തി 

Saturday, January 29, 2011

സാമൂഹിക പ്രവര്‍ത്തകര്‍ ഹൃദയം തുറന്നു

 
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂത്തിന്റെ പ്രശ്‌നപരിഹാരത്തിനുവേണ്ടി പ്രതിഫലേച്ഛയില്ലാതെ രാപകല്‍ ഓടിനടക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കിടാന്‍ ഒരുവേദിയില്‍ ഒത്തുകൂടിയത് അപൂര്‍വതയായി. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങളും ചാരിതാര്‍ഥ്യങ്ങളും മുതല്‍ ഈ രംഗത്തെ അനഭിലഷണീയമായ പ്രവണതകളെക്കുറിച്ചുവരെ അവര്‍ ഉള്ളുതുറന്നു. 'യൂത്ത് ഇന്ത്യ' കാമ്പയിനോടനുബന്ധിച്ച് നടത്തിയ സാമൂഹിക പ്രവര്‍ത്തകരുടെ സംഗമമായിരുന്നു വേദി.
മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേതിനേക്കാള്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുന്ന ഇന്ത്യന്‍ സമൂഹമാണ് ബഹ്‌റൈനിലേതെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട 'പ്രതിഭ' ഹെല്‍പ്‌ലൈന്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. കേരളത്തില്‍ മൃതദേഹം തൊടാന്‍ പോലും മടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഈ അവസ്ഥ മാറിയെങ്കിലും നമ്മള്‍ നമ്മിലേക്കുതന്നെ ഒതുങ്ങുന്നതുകൊണ്ടുള്ള പ്രശ്‌നം ഇന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളായ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതിഫലം മോഹിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അതേസമയം, രാഷ്ട്രീയത്തിന്റെയും കുടുംബത്തിന്റെയുമെല്ലാം വേരറുത്തുവരുന്ന അവര്‍ ശൂന്യത മാത്രം സമ്പാദിച്ച് തിരിച്ചുപോകുമ്പോള്‍ സ്വന്തം നാട് അവരെ സ്വീകരിക്കാന്‍ തയാറുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ മാത്രം ആഗ്രഹിക്കാതെ അവരെ സാമൂഹിക ബോധമുള്ളവരാക്കാന്‍ കൂടി പ്രവാസി കുടുംബങ്ങള്‍ ശ്രമിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് രാജു കല്ലുംപുറം പറഞ്ഞു. യുവജനപ്രസ്ഥാനങ്ങളിലൂടെയാണ് തങ്ങള്‍ പൊതുരംഗത്തെത്തിയത്. എന്നാല്‍, ഇന്ന് അത്തരം പ്രസ്ഥാനങ്ങള്‍ക്ക് യുവാക്കളെ കിട്ടുന്നില്ല. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെയാണ് തങ്ങള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. മുമ്പ്, ഇവിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍, താന്‍ സഹായിച്ചവരുടെ മാത്രം പ്രാര്‍ഥനയുണ്ടെങ്കില്‍ ജീവിച്ചിരിക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിശ്വാസവും ഉറപ്പുമാണ് സാമൂഹികപ്രവര്‍ത്തനത്തില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ചാരിതാര്‍ഥ്യം.
കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത ചെന്താമരാക്ഷന്‍ നായരുടെ അനുഭവം ഓര്‍ത്തുകൊണ്ടാണ് മുന്‍ കെ.എം.സി.സി പ്രസിഡന്റ് സി.കെ അബ്ദുറഹ്മാന്‍ തുടങ്ങിയത്. ഇത്തരക്കാരുടെ പ്രയാസം മുന്‍കൂട്ടി അറിഞ്ഞ് അവരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് യഥാര്‍ഥ സാമൂഹിക പ്രവര്‍ത്തനം. വിപത്ത് മുന്‍കൂട്ടി കാണാന്‍ കഴിയണം. പത്രപ്രവര്‍ത്തകരുടെ നമ്പറുകള്‍ ഫോണില്‍ ഫീഡുചെയ്തുവച്ച് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ഈഗോ പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം ഒഴിവാക്കി പരസ്‌പരം എല്ലാം പങ്കിട്ട് സാമൂഹിക പ്രവര്‍ത്തനത്തെ ജീവിതശൈലിയായി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
സംഘടനകളുടെ ബാഹുല്യം സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഊര്‍ജസ്വലത കൂട്ടിയിട്ടുണ്ടെന്ന് സൂര്യ സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.പി ബഷീര്‍ പറഞ്ഞു. സംഘടനകള്‍ മല്‍സരബുദ്ധിയോടെ തന്നെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. ഇതുമൂലം 24 മണിക്കൂറിനകം മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുന്നു. എംബസിക്കുപോലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരേണ്ടിവന്നത് സാമൂഹികപ്രവര്‍ത്തകരുടെ ഈ ഇടപെടല്‍ മൂലമാണ്. അതേസമയം, സംഘടനകള്‍ തമ്മിലുള്ള മല്‍സരം അപകടകരമായ രീതിയില്‍ വളരാതിരിക്കാനും ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.
ചിന്തിക്കുന്ന യുവസമൂഹത്തിന്റെ അഭാവത്തിലാണ് തടിയന്റവിട നസീറിനെപ്പോലുള്ളവരുണ്ടാകുന്നതെന്ന് സി.സി.ഐ.എ ട്രഷറര്‍ കെ.ആര്‍ നായര്‍ പറഞ്ഞു. സമൂഹത്തിനെതിരായി പോകുന്നതില്‍ നിന്ന് യുവാക്കളെ തടയാന്‍ കഴിയണമെന്നും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന സംഘടനയായി മാറാന്‍ സോളിഡാരിറ്റിക്ക് കഴിയണമെന്നും അദ്ദേഹം ആശംസിച്ചു. അധികാരത്തിന്റെ പങ്കു കിട്ടാത്തവരുടെ കൂട്ടായ്മയാണ് സോളിഡാരിറ്റി എന്ന തെറ്റിധാരണ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ചെന്താമരാക്ഷന്‍ നായരുടെ കാര്യത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിന്റെ കുറവുണ്ടായിരുന്നുവെന്ന് ഐ.സി.ആര്‍.എഫ് ഹെല്‍പ്‌ലൈന്‍ കണ്‍വീനര്‍ ചെമ്പന്‍ ജലാല്‍ പറഞ്ഞു. 'നാളെ നമ്മള്‍ കാണില്ല' എന്ന് മരിക്കുന്നതിനുമുമ്പ് അദ്ദേഹം നാട്ടിലുള്ള മകളെ വിളിച്ചുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രശ്‌നം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ ആ മരണം ഒഴിവാക്കാമായിരുന്നു. കേരളീയ സമാജം, ഇന്ത്യന്‍ സ്‌കൂള്‍, എംബസിക്കുകീഴിലുള്ള സംഘടനകള്‍ തുടങ്ങിയവയിലേക്ക് സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഫോക്കസ് മാറിയിട്ടുണ്ടോ എന്നും പരസ്‌പരം ഈഗോ ശക്തമായിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹിക സംഘടനകള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടോ എന്നും സങ്കടപ്പെടേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
ലേബര്‍ ക്യാമ്പുകളിലുള്ളവരോട് പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും കൗണ്‍സലിംഗ് നല്‍കാനും പ്രതിനിധികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സി.സി.ഐ.എ കമ്യൂണിറ്റി സര്‍വീസ് സെക്രട്ടറി കെ.ടി സലിം പറഞ്ഞു. പ്രവാസികള്‍ മക്കള്‍ക്ക് സാമൂഹികബോധം നല്‍കുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ പിതാവ് നല്‍കിയ സാമൂഹികബോധവും മതവിശ്വാസിയായ മാതാവില്‍ നിന്നുലഭിച്ച മതബോധവും ചേര്‍ന്നതാണ് തന്റെ സാമൂഹികബോധമെന്ന് സലിം പറഞ്ഞു.
പ്രസംഗത്തില്‍ ഐക്യം പറയുന്നവര്‍ പ്രവര്‍ത്തനത്തില്‍ അത് കാണിക്കുന്നില്ലെന്ന് മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനം പൊതുസമൂഹത്തില്‍ അറിയപ്പെടണമെങ്കില്‍ അത് മാധ്യമങ്ങളില്‍ വരണം. അപ്പോഴാണ് ആവശ്യക്കാര്‍ക്ക് സാമൂഹികപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയുക. ജനങ്ങളുമായി ബന്ധം നിലനിര്‍ത്താന്‍ സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യധാരയില്‍തന്നെ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ത്താപ്രാധാന്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടാന്‍ മടിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുണ്ടെന്ന് മൊയ്തീന്‍ പാലക്കല്‍ പറഞ്ഞു. പരാതികള്‍ തന്നെ മാത്രമേ അറിയിക്കാവൂ എന്ന് ചട്ടം കെട്ടുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യബോധത്തോടെ ഓടുന്ന തലമുറയെ വളര്‍ത്തിയെടുക്കണമെന്ന് റഫീക്ക് അബ്ദുല്ല പറഞ്ഞു. സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്ന് യുവാക്കളെ ബോധ്യപ്പെടുത്തുന്ന പ്രക്രിയ വീടുകളില്‍ നിന്നാരംഭിക്കണമെന്ന് 'പ്രതിഭ' ഹെല്‍പ്‌ലൈന്‍ അംഗം എന്‍ ഗോവിന്ദന്‍ പറഞ്ഞു.
എല്ലാവരും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏതുവഴിക്കും സഹായം എത്തിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി വി.കെ സെയ്താലി പറഞ്ഞു.
ഒരാള്‍ ചെയ്തതിന്റെ ക്രെഡിറ്റ് മറ്റൊരാള്‍ തട്ടിയെടുക്കുന്നതും പണം വാങ്ങി പൊന്നാട അണിയിക്കുന്നവരും മുതല്‍ ഈഗോയും പാരയുമെല്ലാം സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലുണ്ടെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദലി പറഞ്ഞു. വ്യക്തിപരമായ ലക്ഷ്യത്തിനുവേണ്ടിയാകുമ്പോഴാണ് സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ ഈഗോയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകരുടെ ധാരാളിത്തം നല്ല മാറ്റങ്ങള്‍ക്കൊപ്പം പ്രതിലോമകരമായ മാറ്റങ്ങളുമുണ്ടാക്കിയിട്ടുണ്ടെന്ന് കമാല്‍ മുഹ്‌യിദ്ദീന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ദൂരത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍ നില്‍ക്കുന്നതെങ്കില്‍ അത് പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
നാസര്‍ മഞ്ചേരി, ലത്തീഫ് ആയഞ്ചേരി എന്നിവരും പങ്കെടുത്തു.
ഏതെങ്കിലുമൊരു ബിന്ദുവില്‍ ഏകോപിച്ച് പരസ്‌പരം സഹകരിച്ച് മുന്നേറിയാല്‍ വ്യക്തികളുടെ കൂട്ടായ്മകള്‍ക്ക് നിരവധി പ്രസ്ഥാനങ്ങളുടെ ബലം ലഭിക്കുമെന്ന് സമാപനം പ്രസംഗം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാന്‍ പറഞ്ഞു. അപരനുവേണ്ടി അത്യധ്വാനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് വലുതെങ്കില്‍ ആര് ചവുട്ടിമാറ്റിയാലും പത്രത്തില്‍ പേരുവരാതിരുന്നാലും മനസ്സമാധാനം നഷ്ടമാകില്ലെന്നും ജന്മദൗത്യമായി തന്നെ സാമൂഹിക പ്രവര്‍ത്തനത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
'യൂത്ത് ഇന്ത്യ' പ്രസിഡന്റ് സിറാജ് പള്ളിക്കര അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി ഹബീബുറഹ്മാന്‍ കിഴിശ്ശേരി എന്നിവരും പങ്കെടുത്തു.

Friday, January 28, 2011

സുഹൃദ് സംഗമം ...

രണ്ടു വാക്ക് ...



പ്രവാസ യുവതയുടെ ശക്തിയും ഊര്‍ജ്ജവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സാമൂഹ്യ മാറ്റത്തിനായി ഇറങ്ങി തിരിച്ച ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മ.. സാമൂഹിക പ്രശ്നങ്ങളില്‍ യുവത്വത്തിന്റെ കരുത്തില്‍ നന്മയുടെ ഊര്‍ജ്ജ വാഹകരായി..
 അനീതിക്കും അക്രമത്തിനും എതിരെ...   യുവാക്കളുടെ കരുത്തുറ്റ ശബ്ദം. സാമൂഹിക അര്‍ബുദങ്ങള്‍ക്കെതിരെ ,പാവപ്പെട്ടവന്റെ കണ്ണീരു ഒപ്പിയെടുക്കാനായി , അശരണര്‍ക്ക്താങ്ങും   തണലുമായി സേവനവും സാന്ത്വനവുമേകി അവരോടൊപ്പം ഞങ്ങളുമുണ്ട് . അനുദിനം മലീമസമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തില്‍  മൂല്യവത്തായ ഒരു കലാ സംസ്ക്കാരത്തെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു  . അവര്‍ഗ്ഗീയതയും സൗഹാര്‍ദ്ദ പൂര്‍ണ്ണവും നന്മയുടെ വാഹകരുമായ ഒരു നല്ലസമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി പ്രവാസികള്‍ക്കായി പ്രവാസികളില്‍
 നിന്നും ഉയര്‍ന്നുവരുന്ന യുവതയുടെ ശബ്ദം. ആദര്‍ശ നിഷ്ഠയും വിപ്ലവ ബോധവുമുള്ള ഒരു നല്ല യുവതയെ അതു വഴി ഒരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കാന്‍  വേണ്ടി പ്രയത്നിക്കാം...
നിങ്ങള്‍ക്കും ഒപ്പം കൂടാം... ഇരുളടഞ്ഞ വഴിത്താരകളെ  ദൈവിക ദര്‍ശനത്തിന്റെ വെള്ളിവെളിച്ചം പരത്തി നമുക്ക് പ്രഭാപൂരിതമാക്കാം .പ്രവാസത്തിന്റെ പെടാപ്പാടുകള്‍ക്കിടയിലെവിടെയോ കൈമോശം  വന്ന  വിപ്ലവ വീര്യത്തെ  നമുക്ക് തിരിച്ചു പിടിക്കാം. മനുഷ്യനും മണ്ണിനും വേണ്ടി ഒന്നിച്ചിരുന്നു സംസാരിക്കാം . അഗതികള്‍ക്ക് ,അശരണര്‍ക്ക്, ആലംബഹീനര്‍ക്ക് അത്താണിയായി മാറാം . കാലം നമ്മളില്‍ ഏല്‍പ്പിച്ച ചരിത്ര നിയോഗത്തെ  ശിരസ്സാവഹിച്ചു  ഒരുമയോടെ നമുക്ക് പട നയിക്കാം .  അക്രമത്തിനെതിരെ ... അനീതിക്കെതിരെ ...അധാര്‍മ്മികതക്കെതിരെ ..... 
ഇന്നലെകളുടെ മാലിന്യം കഴുകിത്തുടച്ചു  ഇന്നിലൂടെ പ്രശാന്ത സുന്ദരമായ  നാളേയ്ക്കുവേണ്ടി നമുക്ക്   ഒരുമിച്ചു കരുത്തോടെ  മുന്നേറാം ....
    

ഷൂട്ട്‌ ആന്‍ഡ്‌ വിന്‍ ...

  

യുവാക്കളോട് ...

സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട്‌ മുജീബ് റഹ്മാന്‍ സംസാരിക്കുന്നു
                         (ചിത്രത്തില്‍  ക്ലികിയാല്‍ വലുതായിട്ട് മനസ്സിലാക്കാം )

കേരള വികസനം പ്രതീക്ഷകളും ആശങ്കകളും ടോക്ക് ഷോ ..




മുജീബ് റഹ്മാന്റെ സാനിധ്യത്തില്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച ടോക്ക് ഷോ .. 
                                    (ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

സേവനത്തിന്റെ പാതയില്‍..

യൂത്ത് ഇന്ത്യ കാംപൈനോടനുബന്ധിച്ചു നടത്തിയ പത്ര സമ്മേളനം


                                               ബഹ്‌റൈന്‍ ട്രിബ്യൂണ്‍


                                                                             ചന്ദ്രിക

                                                         ദേശാഭിമാനി


                                                                     മാധ്യമം 

ഗള്‍ഫ്‌ ഡെയിലി ന്യൂസ്‌ .. 

വാര്‍ത്തകള്‍


Wednesday, January 26, 2011

യൂത്ത് മീറ്റ്

തെരഞ്ഞെടുക്കപ്പെട്ടവര്‍

തുടക്കം..


യൂത്ത് ഇന്ത്യ എന്ന യുവജന പ്രസ്ഥാനത്തിന്റെ  ഉത്ഘാടനം ... മസ്ജിദു ശിമാലിയില്‍...

പ്രഭാഷണം


സോളിഡാരിറ്റി  സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്റെ  പ്രഭാഷണം
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

കാമ്പയിൻ ഉദ്ഘാടനം...

(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

Sunday, January 23, 2011

ആരംഭം

യൂത്ത് ഇന്ത്യയുടെ തുടക്കം ..ശിമാലി മസ്ജിദിലെ പ്രഖ്യാപന സമ്മേളനത്തിനെത്തിയ സദസ്സ്.

 ജംഇയ്യത്തുല്‍ ഇസ്വ് ലാഹ് യുവജന വിഭാഗം പ്രസിഡണ്ട്‌ ജാസിം ബുഹയാല്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ....
മസ്ജിദുല്‍ ശിമാലി ഇമാം കൂടിയായ ഇബ്റാഹിം അല്ഹാദി ആശംസകള്‍ നേര്ന്നപ്പോള്‍....